ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ആര്‍ജിജിവിവൈ സംസ്ഥാനതല ഉദ്ഘാടനം നാളെ

July 7, 2011

കണ്ണൂറ്‍: രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന്‌ ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ ൧൦ മണിക്ക്‌ ചന്ദനക്കാംപാറയില്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, കെ.സുധാകരന്‍ എംപി ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും. ഒന്നാംഘട്ടമായി കാസര്‍കോട്‌ മുതല്‍ പാലക്കാട്‌ വരെയുള്ള ൬ ജില്ലകളില്‍ പദ്ധതിക്കായി ൧൧൫ കോടി രൂപ ചിലവിടും. ജില്ലയില്‍ ൧൯.൭൧ കോടി രൂപയുടെ ചിലവ്‌ പ്രതീക്ഷിക്കുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കൊല്‍ക്കത്തയിലെ ബെന്‍ടെക്സ്‌ ഇലക്ട്രോണിക്സ്‌ കമ്പനിക്കാണ്‌ കരാര്‍ നല്‍കിയിരിക്കുന്നത്‌. ൫൪൧൫ ബിപിഎല്‍ കുടുംബങ്ങള്‍ക്ക്‌ ഇതുവഴി ജില്ലയില്‍ വൈദ്യുതി ലഭിക്കും. ഈ സാമ്പത്തികവര്‍ഷം ൬ ജില്ലാതല സമ്പൂര്‍ണ വൈദ്യൂതീകരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick