പോങ്ങ്യാങ്ങ്: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി യുഎസും ദക്ഷിണ കൊറിയയും. പശ്ചിമ നഗരമായ കുസോങില്‍ നിന്നുള്ള പരീക്ഷണമാണ് പരാജയപ്പെട്ടത്. ഇതിനു മുമ്പ് ശനിയാഴ്ച നടത്തിയ മിസൈല്‍ പരീക്ഷവും പരാജയപ്പെട്ടിരുന്നു.
മുസുദാന്‍ എന്ന മധ്യദൂര മിസൈലിന്റെ പരീക്ഷണമാണ് പരാജയപ്പെട്ടത്. എഴുമാസത്തിനിടെ എട്ടാമത്തെ തവണയാണ് ഈ മിസൈല്‍ പരീക്ഷണം നടത്തുന്നത്.
ഉത്തര കൊറിയ ഈ വര്‍ഷം ആണവായുധങ്ങളും പരീക്ഷിച്ചിരുന്നു. അതേസമയം ജൂണില്‍ ഉത്തര കൊറിയ പരീക്ഷിച്ച ഹ്രസ്വദൂര മുസുദാന്‍ മിസൈല്‍ ജപ്പാനു സമീപത്തു വരെ പറന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. 400 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന ഈമിസൈല് പരീക്ഷണം വിജയിച്ചതായാണ് കണക്കാക്കുന്നത്.
ദക്ഷിണ കൊറിയയ്ക്ക് എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും ഉപഗ്രഹ മിസൈല്‍ വിക്ഷേപണങ്ങള്‍ ഇനിയും തുടരുമെന്ന് ഉത്തര കൊറിയ വ്യാഴാഴ്ച അറിയിച്ചു. മിസൈല്‍ പരീക്ഷണത്തെ യുഎസ് അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: