ന്യൂദല്‍ഹി: രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം മാത്രം 23.46 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നാണ് കണക്ക്.
സപ്തംബറില്‍ മാത്രം 83 ലക്ഷത്തോളം പേര് വിമാനയാത്ര നടത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യാത്രക്കാരുടെ വര്‍ധന 66 ലക്ഷത്തില്‍ നിന്നാണ്ദി വസങ്ങള്കൊണ്ട് 83 ലക്ഷത്തിനടുത്തെത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.
2016 ലെ ഒന്‍പത് മാസം പിന്നിടുമ്പോള്‍ ആഭ്യന്തര വിമാനയാത്ര നടത്തിയവര്‍ 7.3 കോടിയാണ്. അതേസമയം 2015ല്‍ ഇക്കാലയളവില്‍ ഇത് അഞ്ചു കോടി മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: