തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ പരിശോധനയ്ക്കിടെ ബൈക്കിന് തീപിടിച്ചു. ഇന്ന് രാവിലെ 10.30 ഓടോ വഴുതക്കാടുള്ള ഓഫീസിന് മുന്നിലായിരുന്നു സംഭവം. ആസ്ഥാനത്ത് മുന്നില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം വാഹനം കൈകാണിച്ചു നിര്‍ത്തിയപ്പോഴാണ് സംഭവം.
ബൈക്കോടിച്ചിരുന്ന യുവാവ് വാഹനം നിറുത്തി ഇറങ്ങിയതും പെട്ടെന്ന് ബൈക്കില്‍ തീ പടരുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമന സേന തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഒരു സ്വകാര്യ കമ്പനിയുടെ സെയില്‍ എക്സിക്യൂട്ടീവാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. പരിശോധനയ്ക്കായി ബൈക്ക് നിര്ത്തിയയുടനുണ്ടായ സ്പാര്‍ക്കിംഗ് പെട്രോള്‍ ടാങ്കിലേക്ക് പടര്‍ന്നതാവാം. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. ബൈക്കില്‍ എത്തിയ ആള്‍ക്കും പരുക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: