ന്യൂദല്‍ഹി: പാന്‍മസാലയുടെ പരസ്യ പോസ്റ്ററില്‍ തന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹോളിവുഡ് നടന് പിയേഴ്സ് ബ്രോസ്നന്.
ആരോഗ്യത്തിന് ഹാനികരമായ ഇത്തരം വസ്തുക്കളുടെ പരസ്യങ്ങളില്‍ തന്റെ ചിത്രം അനുവാദമില്ലാതെ ഉള്‍പ്പെടുത്തിയതില്‍ ദു:ഖമുണ്ട്. പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ബ്രോസ്നന് ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ ഒരാളുടെ ആരാഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം ഉല്‍പ്പനങ്ങളുടെ പരസ്യ കരാറുകളില്‍ താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ബ്രോസ്നന് ഒരു മാഗസിനിലൂടെ വ്യക്തമാക്കി.
ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പാന്‍ മസാല ഉപയോഗിക്കുന്നത് മൂലമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ആദ്യ ഭാര്യയേയും മകളേയും അതേപോലെ നിരവധി കൂട്ടുകരേയും കൊന്നത് ക്യാന്‍സറാണ്. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന പദ്ധതികളില്‍ പങ്കാളിയാകുന്നതിന് തനിക്ക് പ്രതിബദ്ധതയുണ്ടെന്നും വിവാദ പരസ്യത്തില്‍ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജെയിംസ് ബോണ്ടായി നാല് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അറുപത്തി മൂന്നുകാരനായ ബ്രോസ്നന്റെ ഒപ്പും പരസ്യചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: