യുണൈറ്റഡ് നേഷന്‍സ്: ഭീകരസംഘടനകള്‍ രാസായുധശേഷി ആശങ്കയ്ക്ക് വക നല്‍കുന്നതാണെന്ന് ഭാരതം.
രാസായുധ യുദ്ധം വരെയുണ്ടാക്കാനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. ഇതു തടയാനുള്ള ഫലപ്രദമായ നടപടി അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നും ഭാരതം യുഎന്നില്‍ ആവശ്യപ്പെട്ടു.
എവിടെയായാലും ഏതു സമയത്തായാലും ആര്‍ക്കെതിരേയായാലും രാസായുധം ഉപയോഗിക്കുന്നതിനു ന്യായീകരണമൊന്നുമില്ല എന്നതാണ് ഭാരതത്തിന്റെ നിലപാടെന്നും യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ഡി.ബി. വെങ്കിടേഷ് വര്‍മ പറഞ്ഞു.
നിരായുധീകരണവുമായി ബന്ധപ്പെട്ടു ജനീവയില്‍ നടക്കുന്ന സമ്മേളനത്തിലാണ് വെങ്കിടേഷ് വര്‍മ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: