ഇടുക്കി: അഞ്ചേരി ബേബി വധക്കേസ് ഇന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. എം.എം മണി പ്രതിയായ ഈ കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനുള്‍പ്പെടെ രണ്ട് പേരെക്കൂടി പ്രതി ചേര്‍ക്കണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്. പ്രതിഭാഗം കേസ് കാലഹരണപ്പെട്ടതിനാല്‍ തള്ളിക്കളയണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച് കോടതി കൈക്കൊള്ളുന്ന നിലപാടനുസരിച്ചാണ് കേസിന്റെ ഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: