കുമളി: കുമളിയില്‍ കന്നുകാലികള്‍ നിയന്ത്രണമില്ലാതെ അലഞ്ഞു നടക്കുന്നത് പതിവാകുന്നു. ഇതുമൂലം ഗതാഗത സംവിധാനം താളം തെറ്റിയിരിക്കുകയാണ്. ടൗണിന് പരിസരത്തുള്ള ജനവാസകേന്ദ്രങ്ങളിലെ വീടുകളില്‍ വളര്‍ത്തുന്ന പശുക്കളും മറ്റുമാണ് കഴുത്തില്‍ കയറില്ലാതെ ടൗണിലൂടെ അലയുന്നത്. മുന്‍പ് പഞ്ചായത്ത് ഭരണസമിതി ഇത് മൂലമുണ്ടാകുന്ന പൊതുജന ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെട്ട് നാല്‍ക്കാലികളെ കെട്ടിയിട്ടു വളര്‍ത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും ആരും തന്നെ ഇത് പരിഗണിച്ചിട്ടില്ല.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്നിലേക്ക് കന്നുകാലികള്‍ അപ്രതീക്ഷിതമായി ചാടി വീഴുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു.തേക്കടി വനത്തിലേക്ക് തീറ്റതേടി പോകുന്ന നാല്‍ക്കാലികളാണ് വഴി മാറി ടൗണില്‍ എത്തുന്നത്. പഞ്ചായത്ത് ഭരണസമിതി ശക്തമായ നിലപാട് സ്വീകരിച്ചാല്‍ കന്നുകാലികള്‍ മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: