ന്യൂദല്‍ഹി: വിസ കാര്യത്തില്‍ ഭാരതവും യുഎസും നിലവിലുള്ള സഹകരണം തുടരും. കേന്ദ്രവ്യവസായ വകുപ്പ് സഹമന്ത്രി നിര്‍മ്മല സീതാരാമന് യുഎസ് വ്യാപാര പ്രതിനിധി മിഖായേല്‍ ഫ്രോമാന് എന്നിവര്‍ നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
10 ാം ഭാരത- യുഎസ് വ്യാപാര നയവുമായി ബന്ധപ്പെട്ട ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. വിസ നയങ്ങളില്‍ ഇരുരാജ്യവും തമ്മിലുള്ള സഹകരണം തുടരും. നിക്ഷേപ സാധ്യത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
അനുമതിയില്ലാതെയുള്ള സിനിമാ ഷൂട്ടിങ്, പകര്‍പ്പവകാശം എന്നിവ സംബന്ധിച്ച് ഇരുരാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു.
വ്യാപാര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഇരുപ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നു. ഉഭയയക്ഷി ബന്ധം 2017 ആകുമ്പോഴേക്കും കൂടുതല്‍ ദൃഢമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: