ന്യൂദല്‍ഹി: കരസേനയ്ക്കായി 900 കോടിയുടെ ആധുനിക റേഡിയോ സംവിധാനം വാങ്ങാന്‍ ഇസ്രയേലുമായി കരാര്‍ ഒപ്പിട്ടതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.
ഇസ്രയേല്‍ 4900 ടാഡിരന് ആധുനിക റേഡിയോകളാണ് കരാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഡിആര്‍ഡിഒ റേഡിയോകള്‍ തദ്ദേശീയമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവ ഉപയോഗിക്കുന്നതിനുള്ള സോഴ്സ് കോഡ് നല്കാന് ഇസ്രയേലി കമ്പനി എല്‍ബിറ്റുമായി കരാറിലെത്തിയിട്ടുണ്ട്. ഡിആര്‍ഡിഒയും ഡിപ്പാര്‍ട്മെന്റ് ഓഫ് ഡിഫെന്‍സ് പ്രൊഡക്ഷന്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് റേഡിയോ വികസിപ്പിക്കുന്നത്.
ഇവയില്‍ റോഡ്മാപ്പ് അടക്കമുള്ള വിശദവിവരങ്ങള്‍ ഉള്‍കൊള്ളിക്കണമെന്നും പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ മേഖലയുടെ വളര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പ്രാധാന്യമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സൈന്യത്തിന്റെ ഉപകരണങ്ങള്‍ മികച്ചതായിരിക്കണമെന്നും പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: