ഇസ്ലാമാബാദ്: പാക്കിസ്ഥാന് ടെലിവിഷന്‍ (പിടിവി) ആസ്ഥാനം ആക്രമിച്ച കേസില്‍ പാക്കിസ്ഥാന് തെഹ്രിക് ഇന്‍സാഫ് (പിടിഐ) ചെയര്മാന് ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യണമെന്ന് ഭീകരവിരുദ്ധ കോടതി.
ഇമ്രാന് ഖാനും പാക്കിസ്ഥാന് അവാമി തെഹ്റിക് (പിഎടി) തലവന്‍ താഹിറുള്‍ ക്വാദ്രി എന്നിവര്‍ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് നടപ്പാക്കാനാണ് ഭീകരവിരുദ്ധ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇമ്രാന് ഖാന്, ക്വാദ്രി മറ്റ് 68 പേര്‍ക്കുമെതിരെയാണ് അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചത്. അടുത്തമാസം 17ന് ഇവരെ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2014ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് പിടിവിയില്‍ ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: