ന്യൂദല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) 10 ാം ക്ലാസ് ബോര്‍ഡ് പരീക്ഷ തിരികെ കൊണ്ടുവരാന്‍ തീരുമാനം. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ തീരുമാനം ഒക്ടോബര്‍ 25ന് പ്രഖ്യാപിക്കും.
സംസ്ഥാനങ്ങളുടെ അഭിപ്രായമറിയാന്‍ വിട്ടിരിക്കുകയാണ്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ജാവ്ദേക്കറെടുക്കുന്ന ആദ്യ സുപ്രധാന തീരുമാനമാണിത്. 2018 ല്‍ നടപ്പില്‍ വരും. സിബിഎസ്ഇയില് അഞ്ചാംക്ലാസ്സ് വരേയും സംസ്ഥാന സിലബസില്‍ എട്ടാംക്ലാസ് വരെയുമുള്ള വിദ്യാര്‍ത്ഥികള്‍ തോറ്റാല്‍ പുനപ്പരീക്ഷയ്ക്കും തീരുമാനമുണ്ട്.
പ്ലസ് വണ്‍ ക്ലാസ്സുകളില്‍ തോല്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് പത്താംക്ലാസ്സ് പരീക്ഷ വീണ്ടും കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: