പന്തീരാങ്കാവ്: അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമണ്ണ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും. ധര്‍ണ്ണയും നടത്തി. ബിജെപി ഉത്തരമേഖലാ സെക്രട്ടറി എം.പി. രാജന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ബി.കെ. പ്രേമന് , പി. ഹരിദാസ്, അനില്‍കുമാര്‍, എം.സുരേഷ്, കെ.സി. വത്സരാജ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന് സ്വാഗതം പറഞ്ഞു. കെ. രാജന്, കെ. നിത്യാനന്ദന്, എം. ദിനേശ്, കെ.പി.ബാബു, ബാലസുബ്രഹ്മണ്യന്, ഷജിത്ത്, അനിത, ശ്യാമള എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: