തിരുവനന്തപുരം: ബിജു രമേശിനെതിരായ മാനനഷ്ട തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി ഹര്‍ജി നല്കി. പത്ത് കോടു രൂപ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ നഷ്ടപരിഹാരം 20 ലക്ഷമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സബ്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തനിക്ക് പത്ത് കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും 20 ലക്ഷം രൂപയായി പരിമിതപ്പെടുത്തുകയാണെന്ന് മാണി ഹര്‍ജിയില്‍ പറയുന്നു. തുക കുറയ്ക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും മാണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുമില്ല.
ബാര്‍കോഴ വിവാദം കത്തി നിന്ന സമയത്താണ് ബിജു രമേശിനെതിരെ കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: