കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്ന പ്രവണത മുളയിലേ നുള്ളണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. കേസെടുത്ത നടപടി അപലപനീയമാണ്. ഇരകള്‍ക്കെതിരെ കേസെടുക്കുന്നത് അസാധാരണ സംഭവമാണെന്നും ഇത്തരം നടപടികള്‍ കുറ്റം ചെയ്യുന്നവര്‍ക്ക് പോലീസ് കൂട്ടാണെന്ന ധാരണ ഉണ്ടാക്കുമെന്നും സൂധീരന് പറഞ്ഞു.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകുന്നത് തെറ്റായ നടപടിയാണ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതി എത്രയും വേഗം പിന്‍വലിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. പ്രശസ്തിക്ക് പിന്നാലെ പോയതാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നും സുധീരന് പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ചില പൊതു ചട്ടങ്ങള്‍ പാലിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിറകേ പോവുകയായിന്നു ജേക്കബ് തോമസ്. അദ്ദേഹത്തിന് എത്രത്തോളം നിഷ്പക്ഷനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും വി.എം സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: