തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്കില്‍ അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.കെ ആന്റണി. അഭിഭാഷകരില്‍ ചിലര്‍ ക്രിമിനലുകളെ പോലെയാണ് പെരുമാറുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്നും ആന്റണി ആവശ്യപ്പെട്ടു.
പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത് നാണക്കേടാണെന്നും ആന്റണി പറഞ്ഞു. അതിനിടെ മാധ്യമവിലക്കില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിന് അയച്ച കത്തിലെ തുടര്‍നടപടികള്‍ വിശദീകരിച്ചുകൊണ്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് രംഗത്തെത്തി.
താന്‍ നിയമസെക്രട്ടറിയെ വിളിച്ച് ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചതായി സ്പീക്കര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: