ബ്രസൽസ്: ബെൽജിയത്തിലെ ഷോപ്പിങ് മാളിൽ വെടിവയ്പ്. ബെൽജിയത്തിലെ നഗരമായ ഷെട്ലിൻവോയിലെ തിരക്കേറിയ കോറാ ഹൈപ്പർമാർക്കറ്റിലാണ് ആയുധധാരികളായ മോഷ്ടാക്കൾ വെടിയുതിർത്തത്. വെടിവയ്പിൽ ആര്‍ക്കും പരിക്കില്ല.
ആയുധ ധാരികളായ മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ നടത്തിയ കവര്‍ച്ചയ്ക്കിടെയായിരുന്നു വെടിവയ്പ് നടന്നത്. വെടിയൊച്ച കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആളുകളെ ഒഴിപ്പിച്ചതിന് ശേഷം മാള്‍ പൂട്ടുകയായിരുന്നു.
മോഷണ സംഘത്തില്‍ നിരവധി ആയുധധാരികളുണ്ടായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ എറിക് ദെബ്രാബന്ഡര് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: