രാമപുരം: പള്ളിയാമ്പുറം ക്ഷേത്രത്തിനു മുന്‍വശത്ത് കെഎസ്ആര്‍ടിസി ബസ്സ്റ്റോപ്പിനായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പള്ളിയാമ്പുറം ക്ഷേത്രത്തിലെ നൂറുകണക്കിന് ഭക്തജനങ്ങള്‍ക്കും, മണ്ഡലമാസത്തില്‍ ഇടത്താവളമായി ഇവിടെ എത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ ബസ്സ്റ്റോപ്പും, ബസ് കാത്തിരിപ്പുകേന്ദ്രവും മാറ്റുവാനുള്ള ഗൂഢശ്രമം മുമ്പും പലതവണ നടത്തിയിട്ടുണ്ട്. ക്ഷേത്ര വിശ്വാസികളോടുള്ള അവഗണനയും, രാത്രികാലങ്ങളില്‍ ക്ഷേത്ര പരിസരത്തുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുവാന്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ത്ത സാമൂഹ്യ വിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി പാലവേലി ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: