കാഞ്ഞിരപ്പള്ളി: സീബ്രലൈനിലൂടെ മാതാപിതാക്കള്‍ക്കൊപ്പം റോഡു മുറിച്ചു കടന്ന നാലു വയസുകാരനെ ബൈക്കിടിച്ച് കാലൊടിഞ്ഞു.
ആലപ്പുഴ തലവടി വാലുചിറ ഷിബുവിന്റെ മകന് ഗ്ലാഡ്സണ്ന്റെ ഇടതുകാലാണ് ഒടിഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആലപ്പുഴ സ്വദേശികളായ ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച് വീട്ടിലേക്ക് പോവുന്നതിന് ദേശീയപാതയിലെ സീബ്രലൈന്‍ കടക്കുമ്പോഴായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: