കോട്ടയം: തപസ്യ കലാസാഹിത്യവേദി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളടങ്ങിയ കോട്ടയം മേഖലാ സമ്മേളനം തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. രജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്, മേഖലാ ജോയിന്റ് സെക്രട്ടരി ബിജു വി.കെ., കോട്ടയം ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന്, കോട്ടയം ജില്ലാ സെക്രട്ടറി ജയദേവ് പി.ജി., പത്തനംതിട്ട ജില്ലാ സെക്രട്ടറി ശിവകുമാര്‍ അമൃതകല, ഇടുക്കി ജില്ലാ സെക്രട്ടറി പി.എന്‍. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. തപസ്യ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മേലേത്ത് ചന്ദ്രശേഖരന്റെ നിര്യാണത്തില്‍ അനുശോചനവും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: