വൈക്കം: വെച്ചൂര്‍, തലയാഴം, കല്ലറ അടക്കമുള്ള പ്രദേശങ്ങളില്‍പ്പെട്ട അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കൊയ്തു വച്ചിരിക്കുന്ന നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ബിജെപി നിയോജകമണ്ഡലം കമ്മറ്റി കമ്മറ്റി പ്രതിഷേധിച്ചു. നെല്ല് സംഭരിക്കാന്‍ സപ്ലെക്കോ ചുമതലപ്പെടുത്തിയിരിക്കുന്ന സ്വകാര്യമില്ലുടമകള്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വില സര്‍ക്കാര്‍ നിശ്ചയിക്കുന്നതിനാല്‍ തൂക്കത്തില്‍ ഇളവ് വേണമെന്നാണ് മില്ലുടമകള്‍ അവശ്യപ്പെടുന്നത്. മില്ലുടമകളുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കേണ്ട സര്‍ക്കാര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നതിനെതിരേ കര്‍ഷകരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍ ഉദ്ഘാനം ചെയ്തു. വൈക്കം ഗോപകുമാര്‍, പി.ആര്.സുഭാഷ്, രൂപേഷ് ആര് മേനോന്, ചേരിക്കല്‍ ബാബു, കെ.കെ.കരുണാകരന്, ലേഖ അശോകന്, എ.വി.സുഭാഷ്, വിനൂപ് വിശ്വം, കെ.ആര്.ശ്യംകുമാര്‍, കെ.പി.ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: