കൊച്ചി: കതൃക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അറേബ്യന്‍ നൈറ്റസില് നിന്ന് പഴകിയ ഭക്ഷണസധനങ്ങള് പിടിച്ചെടുത്തു. ആഴ്ചകള്‍ പഴക്കമുള്ള ചിക്കന്‍, പൊറോട്ട, മീന്‍, മുട്ട എന്നവയാണ് പിടിച്ചെടുത്തത്.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ആഹാരങ്ങള്‍ പാകം ചെയ്തിരുന്നത്. ഹോട്ടലില്‍ മദ്യവില്പന നടക്കുന്നുണ്ടെന്ന പരാതിയിലാണ് പോലീസ് ഹോട്ടലില്‍ പരിശോധനക്ക് എത്തിയത്. പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് അരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഹോട്ടല്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: