കാലടി: മലയാറ്റൂര്‍- ഇല്ലിത്തോട് എവര്‍ ഗ്രീന്‍ മണാലില്‍ ചെല്ലപ്പന്റെ ഭാര്യ ലീല (55)യെ മരിച്ച നിലയില്‍ കണ്ടെത്തിയാണ്. പാറമട തൊഴിലാളിയായ ചെല്ലപ്പന് ശനിയാഴ്ച രാവിലെ പാറമടയില്‍ പണിക്ക് പോകുവാന്‍ എഴുന്നേറ്റപ്പോള്‍ ലീലയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനോട് ചേര്‍ന്ന് ആള് താമസമില്ലാത്ത വീടിന്റെ പുറകില്‍ ചോരയില്‍ കുളിച്ച് കിടന്ന ലീലയെ കണ്ടത്. ഇതിനോട് ചേര്‍ന്ന് രക്തം പുരണ്ട വാക്കത്തികിട്ടി. കാലടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആലുവായില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആലുവ റൂറല്‍ എസ്പി പി.എന്‍.ഉണ്ണിരാജയും പെരുമ്പാവൂര്‍ ഡിവൈഎസ്പി പി.കെ.സുദര്‍ശനനും സ്ഥലത്തെത്തി കാലടി സിഐ സജി മാര്‍ക്കോസിന്റെയും, എസ്ഐ നോബിള്‍ മാനുവലിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. ബിനോയ്, ബിന്‍സി, ബിനിത മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: