തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്പശി ഉത്സവത്തോടനുബന്ധിച്ച് താന്ത്രികപ്രധാനമായ മണ്ണുനീര് കോരല്‍ ചടങ്ങ് ഇന്ന് നടക്കും. നവധാന്യമുള പൂജയ്ക്കായാണ് മണ്ണുനീര് കോരല്‍ ചടങ്ങു നടത്തുന്നത്. നാളെ പ്രസാദശുദ്ധിയും 25ന് ചതുര്ശുദ്ധിധാരയും, 26ന് ശാന്തിഹോമങ്ങളും, 27ന് തത്വഹോമം, തത്വകലശം, മരപ്പാണി, ബ്രഹ്മകലശപൂജ എന്നിവയും 28ന് മരപ്പാണിയും ബ്രഹ്മകലശാഭിഷേകവും തുടര്‍ന്ന് തിരുവിലക്കവും നടത്തുന്നതാണ്. ഈ ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്കുള്ള ദര്‍ശനസമയത്തിന് മാറ്റം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: