നാവായിക്കുളം: കരവാരം പഞ്ചായത്തിന്റെ പുല്ലൂര്‍മുക്ക് പാവല്ലറോഡ് വികസനത്തിനായി 25 ലക്ഷം എംഎല്‍എ ഫണ്ടില്‍ അനുവദിച്ച തുക വകമാറ്റിയെന്നാരോപിച്ച് പുല്ലൂര്‍മുക്ക് റോഡ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വേണ്ടപ്പെട്ട അധികാരികള്‍ ഇല്ലാതെ കോണ്‍ട്രാക്ടറുടെ ഇഷ്ടപ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന റോഡ് പണി നിര്‍ത്തിവയ്ക്കുന്നതുവരെ ഉപരോധം തുടര്‍ന്നു. മെയിന്റനന്‍സ് മാത്രം നടത്തി ബാക്കി ഫണ്ട് മുക്കുവാനുള്ള ശ്രമം നടത്തുകയാണെന്നും ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നതെന്നും ബിജെപി ആരോപിച്ചു. അടിയന്തരമായി മാനദണ്ഡങ്ങള്‍ പാലിച്ച് റോഡുപണി നടത്തണമെന്നും റോഡ് പണിയുടെ പേരിലുള്ള അഴിമതി അനേ്വഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ കല്ലമ്പലം ഉല്ലാസ് കുമാര്‍, ഷിബുലാല്‍, ബിജു, രാധാകൃഷ്ണകുറുപ്പ്, രതീഷ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: