കൊല്‍ക്കത്ത: മുന്‍ എംപിയും ബംഗാളിലെ പ്രമുഖ സിപിഎം നേതാവുമായ ലക്ഷ്മണ് സേത്ത് ബിജെപിയില്‍ ചേര്‍ന്നു. മമതാ ബാനര്‍ജിയുടെ ചില പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയെന്നു പറഞ്ഞ് 2014ല്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ സേത്ത് പിന്നെ ഒരു പാര്‍ട്ടിയിലും ചേരാതെ നില്‍ക്കുകയായിരുന്നു.
പൂര്‍വ്വ മേദിനിപ്പൂരിലെ ഏറ്റവും സ്വാധീനമുള്ള നേതാവാണ്. നന്ദിഗ്രാം പ്രക്ഷോഭ സമയത്ത് സിപിഎമ്മിനുവേ ണ്ടി ശക്തമായി നിലകൊണ്ടു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ് നന്ദിഗ്രാം സമരത്തിന് ഉത്തരവാദിയെന്ന് തുറന്നടിച്ച വ്യക്തിയാണ്.
ലക്ഷ്മണ് സേത്തും അദ്ദേഹം രൂപീകരിച്ച ഭാരത് നിര്മ്മാ ണ് പാര്‍ട്ടിയിലെ അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നു. പത്രക്കുറിപ്പില്‍ ബിജെപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: