ഇരിട്ടി : ഗതാഗത നിയമം ലംഘിച്ചു വന്ന ടിപ്പര്‍ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു. ഇരിട്ടി താലൂക്ക് ആശുപത്രി ജീവനക്കാരി സ്മിതക്കാണു പരിക്കേറ്റത്. കൈക്ക് സാരമായി പരിക്കേറ്റ സ്മിതയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ജോലികഴിഞ്ഞു വീട്ടിലേക്കു പോകവേ ഇരിട്ടി പാലത്തിനു സമീപം വെച്ച് വണ്‍ വേ തെറ്റിച്ചുവന്ന ടിപ്പര്‍ലോറി സ്മിത സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: