കണ്ണൂര്‍: ജില്ലയ്ക്ക് വേണ്ടി നൂറ് മണിക്കൂര്‍ നിരന്തരമായ പ്രാര്ത്ഥനായജ്ഞമായ ജയഘോഷം-2016 നടത്തുന്നു. 24 മുതല്‍ 28 വരെ കണ്ണൂര്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചില്‍ വെച്ചാണ് പ്രാര്‍ത്ഥനായജ്ഞം നടത്തുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരിലെ ഇന്നത്തെ അന്തരീക്ഷം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ താലൂക്കുകളെയും വില്ലേജുകളെയും പഞ്ചായത്തുകളെയും ജില്ലയിലെ 26 ലക്ഷത്തില്‍പരം വരുന്ന ജനങ്ങളെയും പ്രത്യേകമായി പേര് പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന പരിപാടിയാണ് ജയഘോഷം. 24ന് പാസ്റ്റര്‍ ഡെന്നീസ് സ്പടികത്തിന്റെ അധ്യക്ഷതയില്‍ പാസ്റ്റര്‍ കുര്യന് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ഡെന്നീസ് സ്പടികം, പാസ്റ്റര്‍ ഷൈജു കുര്യന്, പാസ്റ്റര്‍ ജുബീന്‍ അബ്രഹാം, ബ്രദര്‍ ഫ്രാന്‍സിസ് കട്ടക്കയം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: