ന്യൂദല്‍ഹി: പാക്ക് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ശനിയാഴ്ച ജമ്മുവിലെ കത്വ ജില്ലയിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ ഗുര്‍നാം സിങ് (26) ആണ് മരിച്ചത്.
നുഴഞ്ഞുകയറ്റം തടയുന്നതിനിടെ ഭീകരരെ സഹായിക്കാന്‍ പാക്ക് സൈന്യം ഒളിഞ്ഞിരുന്ന് നടത്തിയ വെടിവെപ്പിലാണ് ജമ്മു സ്വദേശിയായ ഗുര്‍നാം സിങ്ങിന് പരിക്കേറ്റത്. ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക്ക് സൈനികരും ഒരു ഭീകരരും കൊല്ലപ്പെട്ടിരുന്നു.
മകന്റെ മരണത്തില്‍ കരയാനില്ലെന്നും അഭിമാനിക്കുന്നുവെന്നും ഗുര്‍നാം സിങ്ങിന്റെ അമ്മ ജസ്വന്ത് കൗര്‍ പറഞ്ഞു. ”മരിച്ചാല്‍ കരയരുതെന്ന് അവന് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ കരയില്ല. രാജ്യത്തിനായി ജീവന് നല്‍കിയവരെ ഓര്‍ത്ത് അഭിമാനിക്കുന്നു,” അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: