ഷാര്‍ജ: ഷാർജയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് നാല് സ്ത്രീകൾ വെന്ത് മരിച്ചു. അല്‍ ഖദ്സിയ പ്രദേശത്തെ ഒരു വില്ലയിലാണ് ശനിയാഴ്ച തീപിടിത്തം ഉണ്ടായത്. ഷാര്‍ജയിലെ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ അമീറ ബിന്‍ കറം, 57 കാരിയായ മാതാവ്, 38 വയസ്സായ സഹോദരി എന്നിവരും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ കുടുംബാഗങ്ങള്‍ ഉറക്കത്തിലായിരുന്നു എന്ന് കരുതുന്നു. അഗ്നിശമന സേനാംഗങ്ങള്‍ എത്തി മണിക്കൂറുകളോളം പ്രയത്നിച്ച ശേഷമാണ് തീ അണക്കാന്‍ സാധിച്ചത്. അപകടത്തില്‍ കൂടുതല്‍ മരണം സംഭവിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.
മരണപ്പെട്ട അമീറ ബിന്‍ കറം ഷാര്‍ജയിലെ പൊതുരംഗത്ത് സജീവമായിരുന്നു. ഷാര്‍ജ ഭരണാധികാരിയുടെ പത്നി ശൈഖ ജവാഹീര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമി അടക്കമുള്ളവര്‍ അമീറയുടെ മരണത്തില്‍ അനുശോചനമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: