ന്യുയോർക്ക്: അമേരിക്കൻ ടെലി കമ്യൂണിക്കേഷൻസ് രംഗത്തെ ഭീമൻമാരായ എറ്റി’ ആൻഡ് റ്റി’ മീഡിയ പ്രമുഖരായ ടൈം വാർണറിനെ സ്വന്തമാക്കുന്നു. 85 ശതകോടി ഡോളറിന് (5,69,500 കോടി രൂപ) ഇടപാട് ഉറപ്പിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപകാലത്ത് ടെലികമ്യൂണിക്കേഷൻ മേഖലയിൽ നടക്കുന്ന വലിയ ഇടപാടാണിത്.
ഇതിനെ സംബന്ധിച്ച് അടുത്തുതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അമേരിക്കയിലെ രണ്ടാമത്തെ വലിയ കേബിൾ ടെലികമ്യൂണിക്കേഷൻ കമ്പനിയായിരുന്നു ടൈം വാർണർ. ഇടപാട് പൂർത്തിയാകുന്നതോടെ ടിവി ചാനലുകളായ എച്ച്ബിഒ, സിഎൻഎൻ, വാർണർ ബ്രോസ് ഫിലിം സ്റ്റുഡിയോ, മറ്റു മീഡിയ സംരംഭങ്ങൾ തുടങ്ങിയവയുടെ നിയന്ത്രണം ‘എറ്റി ആൻഡ് റ്റി’യുടെ സ്വന്തമാക്കും.
സൂപ്പർമാൻ, ബാറ്റ്മാൻ, ദി മെട്രിക്സ്, ഹാരി പോട്ടർ, ഡാർക് നൈറ്റ് സീരീസ്, ഹാംഗോവർ സീരീസ് എന്നിവ വാർണർ ബ്രോസ് ഫിലിം സ്റ്റുഡിയോയുടേതായി പുറത്തുവന്ന ഹോളിവുഡ് ചിത്രങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: