കൂടാളി: ലോക കരാത്തെ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ കൂടാളി ഉച്ചി റ്യൂ കരാത്തെ സ്കൂളില്‍ കരാത്തെ വിദ്യാര്‍ത്ഥികള്‍ക്കായി കത്ത സെമിനാറും കുമിത്തെ സെമിനാറും സംഘടിപ്പിച്ചു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നൗഫല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. കെ.വി.മനോഹരന് പരമ്പരാഗത കരാത്തെയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ബെന്നി ബാവുക്കകെ.രാജന്, പി.ഗംഗാധരന്, എന്‍.ബിജുകുമാര്‍, ഹരിത മനോഹരന്, അഡ്വ.എം.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രോഹിത് മനോഹരന് നന്ദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: