പാനൂര്‍: കൈവേലിക്കല്‍ ചെമ്പട്ട കേളു സ്മൃതി സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കേമ്പ് സംഘടിപ്പിച്ചു. തലശേരി ജനറല്‍ ആശുപത്രിയുടെയും, കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെയാണ് സൗജന്യ നേത്രപരിശോധന, തിമിരരോഗ നിര്‍ണ്ണയം, രക്തദാനം എന്നിവ നടന്നത്. ഗുരുചൈതന്യ വിദ്യാലയത്തില്‍ നടന്ന കേമ്പ് ആര്‍എസ്എസ് ജില്ലാപ്രചാര്‍ പ്രമുഖ് അഡ്വ:ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എടച്ചോളി രാജന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കെ.സുജാത, എ.കെ.സനില, കെ.കെ.സുജാത, അമീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. വി.കെ.രവീന്ദ്രന് സ്വാഗതവും ഷിജു ചാലില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: