കോട്ടയം: മാള്‍ ഓഫ് ജോയിലെ കേക്ക് മിക്സിംങ് സെറിമണി കോട്ടയം നിവാസികള്‍ക്ക് നവ്യാനുഭവമായി. മാള്‍ ഓഫ് ജോയില്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നതിന്റെ മുന്നോടിയായി ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസിന്റെ നേതൃത്വത്തിലാണ് കേക്ക് മിക്സിംങ് അരങ്ങേറിയത്. 2500 കിലോ വരുന്ന ചേരുവകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന കേക്കില്‍ പ്രിസര്വേറ്റീവ്സ്കളൊന്നും ചേര്‍ക്കാതെയാണ് തയ്യാറാക്കുന്നത്. കേക്ക് ഡിസംബര്‍ രണ്ടാം തിയതി മുതല്‍ മാള്‍ ഓഫ് ജോയില്‍ ലഭ്യമാകും. കേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: