പിറവം: ഭാരതത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ ബിജെപിയിലേയ്ക്ക് കൂടുതല്‍ അടുക്കുന്നതായി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രദീപ് ജോണ്‍ പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച പിറവം മണ്ഡലം കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിയാംകുടി അദ്ധ്യക്ഷത വഹിച്ചു. ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി.എസ്.അനില്‍കുമാര്‍, എം.എസ്.കൃഷ്ണകുമാര്‍, ന്യൂനപക്ഷമോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബിജു തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: