കോഴിക്കോട്: ജന്മഭൂമി വാര്‍ത്ത തുണയായി, വിഷ്ണുവിന് സുമനസ്സുകളുടെ സഹായങ്ങള്‍. കിക്ക് ബോക്സിംഗ് ചാമ്പ്യനായ കെ. വിഷ്ണുവിന്, പണമില്ലാത്തതിനാല്‍ നവംബര്‍ നാല് മുതല്‍ ഒന്‍പതു വരെ ന്യൂദല്‍ഹിയില്‍ നടക്കുന്ന അന്തര്‍ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവാതായി. ഇതെക്കുറിച്ചുള്ള ജന്മഭൂമി വാര്‍ത്ത കണ്ട് കോഴിക്കോട് ഹിന്ദു ഇക്കണോമിക് ഫോറം അംഗങ്ങള്‍ സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു.
25,000 രൂപയുടെ ചെക്ക് ഹിന്ദു ഇക്കണോമിക് ഫോറം ജില്ലാ പ്രസിഡന്റ് ആര്.ജി. രമേഷ് വിഷ്ണുവിന് കൈമാറി. ചാലപ്പുറത്തെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.പി. അനില്‍കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. സുജിത്ത്, ജില്ലാ സെക്രട്ടറി ഒ.കെ. രമേഷ് തുടങ്ങിയവരും ജില്ലാ സമിതി അംഗങ്ങളും പങ്കെടുത്തു.
കരാട്ടെ, കിക്ക് ബോക്സിംഗ്, മയ് തായ് എന്നിവയില്‍ മികച്ച പ്രകടനമാണ് വിഷ്ണുവിന്റേത്. ബോക്സിംഗില്‍ മനോജും, റെസ്ലിംഗില് സാജനുമാണ് പരിശീലകര്‍. പ്രൊഫഷണല്‍ എംഎംഎ മത്സരങ്ങളിലെത്തിച്ചത് കിക്ക് ബോക്സിംഗ് താരവും കേരള ടീം കോച്ചുമായിരുന്ന ശ്യാംപ്രസാദ് ആണ്.
വിഷ്ണു രണ്ടിന് കോഴിക്കോട് നിന്ന് യാത്ര തിരിക്കും. ചാലപ്പുറത്തെ പടന്നപ്പുറത്ത് ഉണ്ണികൃഷ്ണന്റെയും ഉഷയുടെയും മകനായ വിഷ്ണു പവര്‍ യോഗ, മാര്‍ഷല്‍ ആര്‍ട്സ് ട്രെയിനറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: