കൊച്ചി: കേരളത്തില്‍ സംഘശക്തി ഇനിയും വളരണമെന്ന് ആദ്യകാല സംഘപ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. സുധീന്ദ്ര മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ നടന്ന കൂട്ടായ്മയില്‍ മുപ്പതിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
നവതി ആഘോഷിക്കുന്ന ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ ചടങ്ങില്‍ ആദരിച്ചു. സംഘത്തിന്റെ മുന്നേറ്റത്തിനുള്ള കരുത്ത് നല്‍കിയവരെ വിസ്മരിക്കരിക്കാന് കഴിയില്ല.
അവരുടെ പ്രവര്‍ത്തനഫലമാണ് സംഘത്തിന്റെ ഇന്നത്തെ വളര്‍ച്ചയെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി. ആദ്യകാല പ്രവര്‍ത്തകരായ എം.എ കൃഷ്ണന്, രാ. വേണുഗോപാല്‍, എ. നാരായണന്‍കുട്ടി, ആര് വിശ്വനാഥ പ്രഭു, അഡ്വ. ആര്. രായ ഷേണായി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: