കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്നും റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ റീട്ടെയില്‍ റേഷന്‍ കടകളും ഇന്ന് അടച്ചിടും.
റേഷന്‍ വ്യാപാരി സംയുക്തസമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭാമാര്‍ച്ചും നടത്തും. പ്രശ്നപരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് സംയുക്ത സമിതി കണ്‍വീനര്‍ ടി. മുഹമ്മദലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: