കണ്ണൂര്‍: നിസാം ജയിലില്‍ നിന്നു ഫോണ്‍ ഉപയോഗിച്ചെന്ന വിവാദത്തെ തുടര്‍ന്ന് കണ്ണൂര്‍ സെട്രല്‍ ജയിലില്‍ മൂന്ന് കെഎപി പൊലീസുകാരെ സസ്പെന്റ് ചെയ്തു. ബാംഗഌരില്‍ കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ സഹോദരങ്ങളെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് സസ്പെന്ഷന്. പൊലീസുകാരുടെ ഫോണ്‍ ഉപയോഗിച്ച് നിസാം ആരെയെങ്കിലും വിളിച്ചിരുന്നോ എന്നും സുരക്ഷാ വീഴ്ചയുണ്ടായിരുന്നോ എന്നും ഇന്നലെ ജയില്‍ ഡിഐജി ശിവദാസന്‍ തൈപ്പറമ്പില്‍ എത്തി തെളിവെടുത്തിരുന്നു. ഇതെ തുടര്‍ന്നാണ് നടപടി. മാങ്ങാട്ടുപറമ്പ് എ.ആര് ക്യാമ്പിലെ ഉദ്യോഗസ്ഥരായ എസ്സിപിഒ അജിത്ത് കുമാര്‍, സിപിഒമാരായ വിനീഷ്, രതീഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: