തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പ്പശി ഉത്സവത്തോടനുബന്ധിച്ച് താന്ത്രികപ്രധാനമായ മണ്ണ്നീര്‍ കോരല്‍ ചടങ്ങ് നടന്നു. ആഴാതി ഗണേശയ്യര്‍ വാദ്യമേളങ്ങളും അഷ്ടമംഗലത്തോടും ഒപ്പം സ്വര്ണ്ണക്കുടമേന്തി മിത്രാനന്ദപുരം ക്ഷേത്രകുളത്തില്‍ നിന്ന് മണ്ണ്നീര്‍ കോരി നവധാന്യമുളപൂജയ്ക്കായി ക്ഷേത്രം ശ്രീകോവിലില്‍ കൊണ്ടുവന്ന് തന്ത്രി സതീശന് നമ്പൂതിരിപ്പാടിനെ ഏല്‍പ്പിച്ചു. നവധാന്യമുള 28ന് ബ്രഹ്മകലശപൂജയ്ക്കായി എടുക്കും. ചടങ്ങിന് രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, ചെയര്മാന് കെ. ഹരിപാല്‍, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ വി. സുരേഷ് ബാബു, ഡിസിപി തമ്പി, എസ്. ദുര്‍ഗാദത്ത്, മാനേജര്‍ ഡി. വേണുഗോപാല്‍, ശ്രീകാര്യം കെ.ആര്. രാജന്, ഗിരീശന് പോറ്റി, പിആര്‍ഒ ഡി. അച്യുതന് എന്നിവരും മറ്റുജീവനക്കാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: