മൊഗദിഷു: അഞ്ചുവര്‍ഷമായി ബന്ദികളാക്കി വച്ചിരുന്ന 25പേരെ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ചു.
2012ല്‍ എഫ്വി നാഹം-3 എന്ന കപ്പല്‍ പിടിച്ചെടുക്കുകയും ക്യാപ്ടനെയും മറ്റും സൊമാലിയന്‍ തീരത്ത് ബന്ദിയാക്കുകയും ചെയ്തിരുന്നു. ബന്ദിയാക്കപ്പെട്ടവരില്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ നിരവധി പേരുണ്ടായിരുന്നു. 2000ത്തിന് ശേഷമാണ് നിരവധി പേരെ പിടികൂടിയത്.
കമ്പോഡിയ, ചൈന, തായ്വാന്, ഇന്‍ഡോനേഷ്യ, ഫിലിപ്പിന്‍സ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബന്ദികള്‍. മോചിതരായെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ഇവര്‍ അത്ഭുതം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: