വഡോദര: ‘മിന്നലാക്രമണ’മൊന്നും നടത്താതെ സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപയുടെ കള്ളപ്പണം പുറത്തുകൊണ്ടുവരാനായെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മിന്നലാരകമണം നടത്തിയാല്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കാമെന്ന് അഭിപ്രായപ്പെട്ടു.
കള്ളപ്പണം സ്വയം വെളിപ്പെടുത്താനുള്ള സമയ പരിധി കഴിഞ്ഞിരിക്കെ കര്‍ശന നടപടികകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ ആവര്ത്തനംകൂടിയായി പ്രധാനമന്ത്രിയുടെ നിലപാട്.
ദിവ്യാംഗര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിധേയമായ നികുതി ഏതെങ്കിലും കാരണത്താല്‍ അടയ്ക്കാതെ സൂക്ഷിക്കുന്നത് കള്ളപ്പണമാണ്.
നികുതിയടച്ച് നിയമവിധേയമാക്കാന്‍ സമ്പാദ്യ പ്രഖ്യാപനത്തിന് അവസരവും ശിക്ഷയിളവും കൊടുത്തപ്പോള്‍ 65,000 കോടിയുടെ കള്ളപ്പണമാണ് പ്രഖ്യാപിക്കപ്പെട്ടത്.
ഇതിലൂടെ മറ്റൊരു 36,000 കോടി കൂടി നഷ്ടമാകാതെ നമുക്കു സൂക്ഷിക്കാനുമായി. രണ്ടും ചേര്‍ത്താല്‍ ഒരു ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണു നാം വെളിച്ചത്തു കൊണ്ടുവന്നത്, മോദി പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ അഴിമതി ചെയ്തപ്പോള്‍ തന്റെ സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നടപടി എടുത്തെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: