കൊച്ചി: എന്‍ഐഎ തിരുനല്‍വേലിയില്‍നിന്ന് അറസ്റ്റ് ചെയ്ത ഐഎസ്ബന്ധമുള്ള സുബ്ഹാനി കാജമൊയ്തീന് പാരിസ് അക്രമം നടത്തിയവരെ പരിചയം ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ആഗോള ഭീകരസംഘടനയായ ഐഎസിന്റെ വിദേശ ക്യാമ്പുകളില്‍ ആയുധ പരിശീലനം പൂര്‍ത്തിയാക്കിയ ആളാണ് സുബ്ഹാനി.
നവംബറില്‍ നടന്ന പാരീസ് ആക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സുബ്ഹാനി ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് തൂര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. അവിടെവച്ച് പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരുമായിചേര്ന്ന് ഇയാള്‍ ഇറാഖിലേക്ക് കടക്കുകയായിരുന്നു.
ഇവിടെവച്ചാണ് പാരീസ് അക്രമണം നടത്തിയ സലാഹ് അബ്ദസ്ലാം, അബ്ദല്‍ ഹമീദ് അബാഔദ് എന്നിവരെ പരിചയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: