മുലായം സിങ്ങിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയിലുള്ള മകന് പ്രതീക് യാദവ് (25) നല്ല ഗുസ്തിക്കാരന്. നേരേ ചേട്ടനല്ലെങ്കിലും അഖിലേഷ് യാദവ് മുഖ്യമന്ത്രിയായതില്‍ പ്രതീകിന് അഭിമാനവും സന്തോഷവുമാണ്.
സ്വന്തംതടി നോക്കി നടത്തുകയല്ലാതെ രാജ്യവും രാഷ്ട്രീയവുമൊന്നും പറ്റില്ലെന്നാണ് മട്ട്. അച്ഛന്റെ ‘ഫയല്വാന്’ പാരമ്പര്യമാണ് പ്രതീകിന്. മുലായം നല്ല ഗുസ്തിക്കാരനായിരുന്നു.
അന്താരാഷ്ട്ര ഗുസ്തി സംഘടന സപ്തംബറില്‍ ആ മാസത്തെ അന്താരാഷ്ട്ര ഗുസ്തിക്കാരനായി പ്രതീകിനെ തിരഞ്ഞെടുത്തിരുന്നു. അഞ്ചടി 11 ഇഞ്ചുകാരനായ പ്രതീകിന് തൂക്കം 103 കിലോ. അത് 67 ആക്കി കുറച്ചതുവഴിയാണ് ഈ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: