കെയ്റോ: പന്ത്രണ്ടുകാരന് പതിനൊന്നുകാരി മുറപ്പെണ്ണിനെ വിവാഹം കഴിച്ചു! വിവാദമായപ്പോള്‍ വിവാഹ നിശ്ചയമാണെന്ന് വിശദീകരണം. ഈജിപ്തിലാണ് സംഭവം. ഇവിടെയും വിവാഹപ്രായം 18 വയസാണ്.
നാസര്‍ ഹസന് എന്ന ആളിന്റെ പന്ത്രണ്ടുകാരനായ മകന്റെ വിവാഹമാണ് ആഡംബരമായി ആഘോഷിച്ചത്. സംഭവം പുറത്തറിഞ്ഞതോടെയാണ് വിവാദമായത്. മകന് ഒമറിന് പന്ത്രണ്ടു വയസും പെണ്‍കുട്ടി ഘരത്തിന് പതിനൊന്നുമാണ് പ്രായം.
വിവാദം കത്തിപ്പടര്‍ന്നതോടെ നടന്നത് വിവാഹമല്ല വിവാഹ നിശ്ചയം മാത്രമാണെന്ന വിശദീകരണവുമായി വരന്റെ പിതാവ് രംഗത്തെത്തി. നിയമപരമായി വിവാഹപ്രായം എത്തിയ ശേഷമേ വിവാഹം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും തമ്മില്‍ ഇഷ്ടത്തിലാണെന്നും വിവാഹം തീരുമാനിക്കാന്‍ ആഗ്രഹിക്കുന്നതായും ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
പെണ്‍കുട്ടിയ്ക്ക് പഠിക്കാനും ജോലി തേടാനുമുളള അവസരം നിഷേധിക്കപ്പെടുകയും വിവാഹിതയാകുന്നതോടെ അവളെ സാമൂഹ്യമായി ഒറ്റപ്പെടുത്തുമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: