കോഴിക്കോട്: കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടു പോകുകയായിരുന്ന മിനിലോറി നാട്ടുകാര്‍ തടഞ്ഞു. പോലീസില്‍ ഏല്‍പ്പിച്ചു. തൊണ്ടയാട്- കുടില്‍തോട് ബൈപ്പാസ് ജംഗ്ഷനില്‍ ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. നാലു കന്നുകാലികളെ കൊണ്ടുപോകാന്‍ കഴിയുന്നിടത്ത് പതിനൊന്ന് കന്നുകാലികളെയാണ് ഈ മിനിലോറിയില്‍ കുത്തിനിറച്ചത്.വാഹനം പഞ്ചറായതിനെ തുടര്‍ന്നാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കന്നുകാലികള്‍ മിക്കതും മേലാസകലം മുറിവേറ്റ് തളര്‍ന്നവശമായ നിലയിലുമാണ്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് കൊണ്ടുപോകുകയായിരുന്നു കന്നുകാലികളെയെന്ന് മെഡിക്കല്‍ കോളജ് പോലീസ് പറഞ്ഞു.വണ്ടിയില്‍ ഉണ്ടായിരുന്ന മൂന്നുപേരില്‍ രണ്ടാളുകള്‍ ഓടിരക്ഷപ്പെട്ടു. മൈസൂരു ടിപ്പുസര്ക്കിള് ഡാമക്കാനി സ്വദേശി സല്മാന്ഖാന് (20) നെ മെഡിക്കല്‍ കോളജ് എസ്ഐ ഹബീബുള്ള കസ്റ്റഡിയിലെടുത്തു. നാട്ടുകാരായ ബൈജു, പ്രഹ്ലാദന്, രജീഷ്, ജ്യോതിഷ് തുടങ്ങിയവരാണ് സംഭവം പോലീസില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: