കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്ത് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. നാല് എസ്.ഐമാരും ഒരു കോണ്‍സ്റ്റബിളുമടക്കം ഒന്‍പത് പ്രതികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
വിമാനത്താവളം വഴി അനധികൃതമായി 32 പേരെ രാജ്യത്തിന് പുറത്തേക്ക് കയറ്റി അയച്ചു. ഇവരില്‍ എട്ടു പേര് ആന്ധ്ര സ്വദേശികളെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉന്നതരടക്കമാണ് കേസിലെ പ്രതികളായിരിക്കുന്നത്.
രണ്ടു കേസുകളിലായി 13 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: