ഗുഡ്ഗാവ്: ദൽഹി മെട്രോ സ്റ്റേഷനിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. മേഘാലയയില്‍ നിന്നുള്ള പിങ്കിയെയാണ്(22) ജിതേന്ദ്രയെന്ന യുവാവ് കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. ദല്‍ഹി മെട്രോയുടെ എം.ജി റോഡിലുള്ള സ്റ്റേഷനിലാണ് ദാരുണമായ സംഭവം നടന്നത്.
തിങ്കളാഴ്ച രാവിലെ 9.30 ഓടെ ഗാലറി ഏരിയ്ക്ക് സമീപത്ത് എത്തിയ പിങ്കിയെ പുറകിൽ നിന്നുമെത്തി യുവാവ് കുത്തി വീഴ്ത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിങ്കിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ മരിക്കുകയായിരുന്നു.
പിങ്കി മറ്റൊരു യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: