തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന് നിര്‍മ്മിച്ച ഇരുനില ആകാശ ഇടനാഴിയുടെ (സ്കൈ വാക്ക്) ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ഇന്‍ഫോസിസ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ സുധാമൂര്‍ത്തി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും. വൈദ്യുതി-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ മുഖ്യ പ്രഭാഷണം നടത്തും.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. ശശി തരൂര്‍ എം.പി., നഗരസഭ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എം. പെണ്ണമ്മ, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: