സ്വന്തം ലേഖകന്‍
ഇടുക്കി: നെടുങ്കണ്ടത്ത് വാഹന പരിശോധനയ്ക്കിടെ കള്ളത്തോക്ക് പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തോക്ക് വാങ്ങിയ പാറത്തോട് വട്ടോളില്‍ മാത്യൂസ് (54), തോക്ക് നിര്‍മിച്ച പാറത്തോട് കൈലാസപ്പാറ മെട്ടയില്‍ പരമേശ്വരന് (72), ഇയാളുടെ മകന് ഗോപാലകൃഷ്ണന് (48) എന്നിവരാണ് പിടിയിലായത്. പുതിയ തോക്ക് നിര്‍മ്മിച്ച ശേഷം വാങ്ങിക്കൊണ്ട് പോകവെയാണ് കുമളി-മൂന്നാര്‍ റൂട്ടില്‍ പാറത്തോട് നിന്നും പ്രതി പിടിയിലാവുന്നത്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തോക്ക് നിര്‍മ്മിച്ച അച്ഛനും മകനും പിടിയിലായത്. പ്രതികള്‍ക്കെതിരെ ആംസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് ഇവരെ കോടതിയില്‍ ഹാജരാക്കി.
പ്രതികളെ റിമാഡ് ചെയ്തു. നെടുങ്കണ്ടം എസ്ഐ ബിജോയി, അഡീ. എസ്.ഐ പി കെ ആസാദ്. അസി. എസ്ഐ മണിയന് ഉദ്യോഗസ്ഥരായ സി ഡി ഷമീര്‍, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: